മുവാറ്റുപുഴ: നഗരസഭയുടെ നേതൃത്വത്തിൽ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ സൗജന്യ കൊവിഡ് പ്രതിരോധമരുന്നു വിതരണം ചെയർമാർ പി.പി. എൽദോസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എം. അബ്ദുൾ സലാം, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, കൗൺസിലർമാരായ പി.വി. രാധാകൃഷ്ണൻ, സുധ രഘുനാഥ്, നെജില ഷാജി, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പി.സി. ഷീല, ഡോ. നിമ്മി, ഡോ. അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഇന്തുകാന്തം കഷായം, സുദർശന, വില്വാദി ഗുളികകൾ, വീടുകളിൽ പുകക്കുന്നതിന് അപരാജിത ധൂമചൂർണം എന്നിവയാണ് സൗജന്യമായി നൽകിവരുന്നത്. നഗരസഭ പ്രദേശത്തുള്ളവർക്ക് ആശുപത്രിയിൽ എത്തി വാങ്ങാം.