തൃക്കാക്കര: കൊവിഡ് മഹാമാരിയുടെ മറവിൽ കാക്കനാട് ഇൻഫോപാർക്കിലെ ടി.സി.എസിൽ പത്ത് വർഷത്തിലധികമായി ക്ലീനിംഗ് വിഭാഗത്തിൻ തൊഴിൽ ചെയ്തിരുന്ന സ്ത്രീ തൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്ന നടപടി അംഗികരിക്കാനാവില്ലെന്ന് ആൾ കേരള ഫെസിലിറ്റി സർവീസ് എംപ്ലോയിസ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥന പ്രസിഡന്റ് എ.പി ഷാജി പറഞ്ഞു. കാക്കനാട് ഇൻഫോപാർക്കിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിനിമം കൂലി പുതുക്കി ശമ്പള പരിഷ്കരണം സർക്കാർ പ്രഖ്യാപിച്ചപ്പോൾ സർവീസ് വെയിറ്റേജ് അടിസ്ഥാനപ്പെടുത്തി വേതനം നടപ്പിലാക്കാൻ കരാർ കമ്പനിയും, ടി.സി.എസും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സി. പി.ഐ ഈസ്റ്റ് എൽ.സി അംഗം അസീസ് ഇടച്ചിറ, രമ ദിലീപ്, സുധ ധർമ്മജൻ, വെറോണിക്ക തുടങ്ങിയവർ സംസാരിച്ചു.