ആലുവ: വെള്ളക്കരം ബിൽ, മീറ്റർ റീഡിംഗ്, കുടിവെള്ളം മുടങ്ങുന്ന വിവരങ്ങൾ തുടങ്ങിയവ എസ്.എം.എസ് ആയി ഉപഭോക്താക്കളുടെ മൊബൈൽ ഫോൺ വഴി ഇനി ലഭിക്കുമെന്ന് ആലുവ വാട്ടർ അതാേറിട്ടി അറിയിച്ചു. ഇതിനായി ഉപഭോക്താക്കളുടെ കൺസ്യൂമർ നമ്പർ മൊബൈൽ നമ്പരുമായി 20ന് മുമ്പ് ലിങ്ക് ചെയ്യണം. അതോറിട്ടിയുടെ ഇപേമെന്റ് വെബ്‌സൈറ്റായ epay.kwa.kerala.gov.inൽ സൗകര്യമുണ്ട്. ഉപഭോക്താക്കൾക്ക് സ്വയം മൊബൈൽ നമ്പരുകൾ രജിസ്റ്റർ ചെയ്യാമെന്ന് ആലുവ വാട്ടർ അതാേറിട്ടി എക്‌സി. എൻജിനിയർ അറിയിച്ചു.