കൊച്ചി : ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനകോടികൾക്ക് വികസനവും നീതിയും തേടിയുള്ള
യാത്രയായിരുന്നു ഫാ .സ്റ്റാൻ സാമിയുടെ ജീവിതമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻസമിതി (കെ.ആർ.എൽ.സി.സി)അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു. തീവ്രവാദിയെന്ന് ആരോപിക്കപ്പെട്ടെങ്കിലും അത് തെളിയിക്കുന്നതിനോ അകാരണമായി വിധിക്കപ്പെട്ട തടവ് അവസാനിപ്പിക്കുന്നതിനോ കോടതിക്ക് കഴിഞ്ഞില്ലെന്ന് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.