മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ജനറൽ മർച്ചന്റ് കോ- ഓപ്പറേറ്റിവ് ബാങ്കിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു. ബാങ്ക് പ്രസിഡന്റ് പി.എ. കബീർ പതാക ഉയർത്തി. സെക്രട്ടറി അമൽ രാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുലൈഖ അലിയാർ, റഹ്മാബീവി, എലിസബത്ത്, മുഹിയുദ്ദീൻ, സറീന അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി വി. വിദ്യ. ഷീബ ഷാഫി എന്നിവർ പങ്കെടുത്തു.