ayanki

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയുടെയും കെ.കെ. ഷാഫിയുടെയും സഹായത്താലാണ് അർജുൻ ആയങ്കി സ്വർണക്കടത്തു നടത്തിയിരുന്നതെന്ന് കസ്റ്റംസ് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു. കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസിലെ പ്രതി മുഹമ്മദ് ഷഫീഖിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയിൽ ഹാജരാക്കിയ ഷഫീഖിനെ ഇന്ന് വരെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

 മൂന്ന് സംഘങ്ങൾ

ജൂൺ 21നു പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച 2.33 കിലോ സ്വർണം തട്ടിയെടുക്കാൻ മൂന്നു സംഘങ്ങൾ എയർപോർട്ടിലുണ്ടായിരുന്നെന്ന് ഷഫീഖ് മൊഴി നൽകിയിട്ടുണ്ട്. ഷഫീഖിനെ സ്വർണക്കടത്തു നടത്താൻ നിയോഗിച്ചതും പരിശീലിപ്പിച്ചതും കൊടുവള്ളി സംഘമാണ്. പിന്നീട് അർജുൻ ആയങ്കിയുടെ സംഘത്തോട് ഷഫീഖ് അടുത്തു. എന്നാൽ, ഇത്തവണ മറ്റൊരു സംഘത്തിന് സ്വർണം കൈമാറാൻ തീരുമാനിച്ചിരുന്നതായും ഷഫീഖ് മൊഴി നൽകിയെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. സ്വർണക്കടത്തിനു ഭീഷണിയുണ്ടായാൽ കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം ലഭിക്കുമെന്ന് അർജുൻ ആയങ്കി ഉറപ്പു നൽകിയിരുന്നു. സ്വർണക്കടത്തു സംഘങ്ങളിലെ കാരിയർമാർക്കും കവർച്ചക്കാർക്കും എതിർചേരികളിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ക്വട്ടേഷൻ കൊടി സുനിയും ഷാഫിയും ഏറ്റെടുത്തിരുന്നു. കൊടുവള്ളി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലുള്ള വിവിധ സംഘങ്ങൾ സ്വർണക്കടത്തു നടത്തുന്നുണ്ട്. ഇവർക്കായി ദുബായിൽ പ്രവർത്തിക്കുന്ന പ്രത്യേക ടീമുകളുമുണ്ട്. പലപ്പോഴും കരിപ്പൂർ എയർപോർട്ടിൽ സ്വർണക്കടത്തു സംഘങ്ങൾ ആളുമാറി തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളുണ്ടാകാറുണ്ടെന്നും കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു.

 മഞ്ചേരി ജയിലിൽ വധഭീഷണിയെന്ന്

മഞ്ചേരി ജയിലിൽ തനിക്ക് ചെർപ്പുളശേരിയിലെ ക്വട്ടേഷൻ സംഘത്തിന്റെ വധഭീഷണിയുണ്ടെന്നും അവിടേക്ക് റിമാൻഡ് ചെയ്യരുതെന്നും ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ മുഹമ്മദ് ഷഫീഖ് ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയ ആളുടെ ഫോട്ടോ ഷഫീഖ് തിരിച്ചറിഞ്ഞു. തുടർന്ന് ഇതു രേഖാമൂലം എഴുതി നൽകാൻ ആവശ്യപ്പെട്ട കോടതി പിന്നീട് ഇയാളെ കാക്കനാട് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

സ്വ​ർ​ണ​ ​ക്വ​ട്ടേ​ഷ​ൻ​:​ ​അ​ർ​ജു​ൻ​ ​ആ​യ​ങ്കി​യു​ടെ
ഭാ​ര്യ​യെ​ ​ചോ​ദ്യം​ ​ചെ​യ്തു

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

​ ​പു​തി​യ​ ​സം​ഘ​ത്തെ​ക്കു​റി​ച്ച് ​ക​ട​ത്തു​കാ​ര​ന്റെ​ ​വെ​ളി​പ്പെ​ടു​ത്തൽ

കൊ​ച്ചി​:​ ​ക​രി​പ്പൂ​ർ​ ​സ്വ​ർ​ണ​ ​ക്വ​ട്ടേ​ഷ​ൻ​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​അ​ർ​ജു​ൻ​ ​ആ​യ​ങ്കി​യു​ടെ​ ​ഭാ​ര്യ​ ​അ​മ​ല​യെ​ ​ക​സ്റ്റം​സ് ​ഇ​ന്ന​ലെ​ ​മ​ണി​ക്കൂ​റു​ക​ൾ​ ​ചോ​ദ്യം​ ​ചെ​യ്തു.​ ​രാ​വി​ലെ​ 11.30​ ​ന് ​ആ​രം​ഭി​ച്ച​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​രാ​ത്രി​ ​വൈ​കി​യും​ ​തു​ട​രു​ക​യാ​ണ്.​ ​അ​ർ​ജു​ന്റെ​ ​സാ​മ്പ​ത്തി​ക​സ്രോ​ത​സ് ​സം​ബ​ന്ധി​ച്ച​ ​വി​ശ​ദാം​ശ​ങ്ങ​ളാ​ണ് ​ക​സ്റ്റം​സ് ​പ്ര​ധാ​ന​മാ​യും​ ​ചോ​ദി​ച്ച​ത്.
നോ​ട്ടീ​സ് ​പ്ര​കാ​ര​മാ​ണ് ​അ​മ​ല​ ​ക​സ്റ്റം​സ് ​പ്രി​വ​ന്റീ​വ് ​ക​മ്മി​ഷ​ണ​ർ​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​ഭാ​ഷ​ക​നൊ​പ്പം​ ​ഹാ​ജ​രാ​യ​ത്.​ ​സ്വ​ത്തു​ക്ക​ൾ​ ​സം​ബ​ന്ധി​ച്ച​ ​രേ​ഖ​ക​ൾ,​ ​പ​ണം​ ​ന​ൽ​കി​യ​ ​രീ​തി​ ​തു​ട​ങ്ങി​യ​ ​വി​വ​ര​ങ്ങ​ളും​ ​അ​ർ​ജു​ന്റെ​ ​വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ,​ ​ജീ​വി​ത​രീ​തി,​ ​സ​മ്പാ​ദ്യം​ ​തു​ട​ങ്ങി​യ​വ​യു​മാ​ണ് ​ഭാ​ര്യ​യോ​ട് ​പ്ര​ധാ​ന​മാ​യും​ ​ചോ​ദി​ച്ച​ത്.

അ​ർ​ജു​ന്റെ​ ​ക​സ്റ്റ​ഡി​ ​ഇ​ന്ന് ​തീ​രും
ക​സ്റ്റ​ഡി​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ക്കു​ന്ന​തോ​ടെ​ ​അ​ർ​ജു​ൻ​ ​ആ​യ​ങ്കി​യെ​ ​ഇ​ന്ന് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.​ ​കൂ​ടു​ത​ൽ​ ​ദി​വ​സം​ ​ക​സ്റ്റ​ഡി​യി​ൽ​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​ക​സ്റ്റം​സ് ​കോ​ട​തി​യെ​ ​അ​റി​യി​ക്കും.
ടി.​പി.​ ​വ​ധ​ക്കേ​സി​ലെ​ ​പ്ര​തി​യാ​യ​ ​ഷാ​ഫി​യോ​ട് ​നാ​ളെ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​ക്കാ​ൻ​ ​ക​സ്റ്റം​സ് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ക​ണ്ണൂ​രി​ലെ​ ​വീ​ട്ടി​ലെ​ത്തി​ ​ഹാ​ജ​രാ​കാ​ൻ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യി​രു​ന്നു.​ ​കേ​സി​ൽ​ ​പ​രോ​ളി​ൽ​ ​ക​ഴി​യു​ന്ന​ ​ഷാ​ഫി​ ​ഹാ​ജ​രാ​കു​മോ​യെ​ന്ന് ​വ്യ​ക്ത​മ​ല്ല.

​ ​കാ​സ​ർ​കോ​ട്ട് ​നാ​ലു​പേ​രെ

ക​സ്റ്റം​സ് ​ചോ​ദ്യം​ ​ചെ​യ്തു,​ ​കാർക​സ്റ്റ​ഡി​യിൽ

ഉ​ദി​നൂ​ർ​ ​സു​കു​മാ​രൻ

കാ​സ​ർ​കോ​ട് ​:​ ​രാ​മ​നാ​ട്ടു​ക​ര​ ​സ്വ​ർ​ണ​ക്വ​ട്ടേ​ഷ​ൻ​ ​കേ​സി​ൽ​ ​ക​സ്റ്റം​സ് ​അ​ന്വേ​ഷ​ണം​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​യി​ലേ​ക്കും.​ ​ക​സ്റ്റം​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​ക​ഴി​യു​ന്ന​ ​ക​ണ്ണൂ​രി​ലെ​ ​അ​ർ​ജു​ൻ​ ​ആ​യ​ങ്കി​യു​മാ​യി​ ​നേ​രി​ട്ടും​ ​അ​ല്ലാ​തെ​യും​ ​ബ​ന്ധ​മു​ള്ള​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട് ​സ്വ​ദേ​ശി​ക​ളെ​ ​ചു​റ്റി​പ്പ​റ്റി​യാ​ണ് ​അ​ന്വേ​ഷ​ണം.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​നാ​ല് ​പേ​രെ​ ​കാ​സ​ർ​കോ​ട് ​ക​സ്റ്റം​സ് ​ഓ​ഫീ​സി​ൽ​ ​വി​ളി​ച്ചു​ ​വ​രു​ത്തി​ ​ചോ​ദ്യം​ ​ചെ​യ്ത​ ​ശേ​ഷം​ ​വി​ട്ട​യ​ച്ചു.

ഉ​ദി​നൂ​ർ​ ​ത​ടി​യ​ൻ​ ​കൊ​വ്വ​ലി​ലെ​ ​കെ.​ ​വി​കാ​സ്,​ ​ക​രി​വെ​ള്ളൂ​ർ​ ​പെ​ര​ളം​ ​കൊ​ഴു​മ്മ​ലി​ലെ​ ​സ​രി​ൻ,​ ​ചെ​റു​വ​ത്തൂ​ർ​ ​സ്വ​ദേ​ശി​ ​ക്രി​സ്റ്റ​ഫ​ർ​ ​തു​ട​ങ്ങി​ ​നാ​ലു​ ​പേ​രെ​യാ​ണ് ​ചോ​ദ്യം​ ​ചെ​യ്ത​ത്.​ ​സ്വ​ർ​ണ​ക്വ​ട്ടേ​ഷ​ന് ​അ​ക​മ്പ​ടി​ ​പോ​യി​ ​എ​ന്ന് ​സം​ശ​യി​ക്കു​ന്ന​ ​വി​കാ​സി​ന്റെ​ ​കെ.​എ​ൽ​ 60​ ​ജി​ 9190​ ​ന​മ്പ​ർ​ ​കാ​ർ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​എ​സ്.​ഐ​യു​ടെ​ ​നി​ർ​ദ്ദേ​ശ​ത്തെ​ ​തു​ട​ർ​ന്ന് ​കാ​ർ​ ​ച​ന്തേ​ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​ഹാ​ജ​രാ​ക്കി.
സ​രി​ൻ​ ​മു​ഖേ​ന​ ​അ​ർ​ജു​ൻ​ ​ആ​യ​ങ്കി​യു​ടെ​ ​പേ​രി​ൽ​ ​വി​കാ​സി​ന്റെ​ ​കാ​റി​ന്റെ​ ​രേ​ഖ​ക​ൾ​ ​എ​ഴു​തി​ ​വ​ച്ച​ ​ശേ​ഷം​ ​പ​ണം​ ​ക​ടം​ ​വാ​ങ്ങി.​ ​പി​ന്നീ​ട് ​കാ​ർ​ ​ക്വ​ട്ടേ​ഷ​ൻ​ ​സം​ഘം​ ​ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് ​പൊ​ലീ​സ് ​സം​ശ​യി​ക്കു​ന്ന​ത്.​ ​രാ​മ​നാ​ട്ടു​ക​ര​ ​സം​ഭ​വ​ത്തി​ന് ​ശേ​ഷം​ ​കാ​ർ​ ​വി​കാ​സി​ന് ​തി​രി​ച്ചു​ ​ന​ൽ​കി.​ ​അ​ർ​ജു​ൻ​ ​ആ​യ​ങ്കി​യു​മാ​യു​ള്ള​ ​ഇ​വ​രു​ടെ​ ​ബ​ന്ധം​ ​അ​റി​യു​ന്ന​തി​ന് ​ക​സ്റ്റം​സും​ ​ക്രൈം​ബ്രാ​ഞ്ച് ​പ്ര​ത്യേ​ക​ ​സം​ഘ​വും​ ​നാ​ലു​ ​പേ​രെ​യും​ ​വീ​ണ്ടും​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​വി​ളി​പ്പി​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​കൊ​ഴു​മ്മ​ലി​ലെ​ ​യു​വാ​വാ​ണ് ​പ​ണം​ ​ഇ​ട​പാ​ടി​ലെ​ ​മു​ഖ്യ​ക​ണ്ണി​യെ​ന്ന് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.