ആലുവ: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സ്ഥാപനങ്ങൾ തുടർച്ചയായ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക അകലം പാലിക്കാതെ പ്രവർത്തിക്കുന്ന ആലുവ ബീവറേജ് ഔട്ട്‌ലെറ്റിലേക്ക് ആലുവ മർച്ചന്റ്‌സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സമരം യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് അജ്മൽ കാമ്പായി, കെ.സി. ബാബു, അസീസ് അൽ ബാബു, അയ്യൂബ് പുത്തൻപുരയിൽ, കബീർ കൊടുത്ത്, ശ്യാംജി ക്രിസ്റ്റഫർ, അഫ്‌സൽ ഞർളക്കാട്ട്, റഫീക് നെക്കര, മജീദ് കോശി, ജയ്‌മോൻ ജോസ്, സി.ഡി. ജോൺസൻ, രാജു എന്നിവർ നേതൃത്വം നൽകി.