മൂവാറ്റുപുഴ: നഗരസഭയുടെ നേതൃത്വത്തിൽ ഇന്നുമുതൽ നടത്താൻ തീരുമാനിച്ചിരുന്ന പ്രത്യേക കൊവിഡ് വാക്സിനേഷൻ ക്യാമ്പുകൾ മാറ്റിവച്ചു. കിഴക്കേക്കര ഈസ്റ്റ് എച്ച്.എസ്, കാവുംങ്കര സെൻട്രൽ മസ്ജിദ് ഹാൾ, നിരപ്പ് ലൊരേറ്റ ആശ്രമം ഹാൾ എന്നിവിടങ്ങളിൽ നിശ്ചയിച്ചിരുന്ന ക്യാമ്പുകളാണ് മാറ്റിയത്. പുതിയതീയതി പിന്നീട് അറിയിക്കും.