കൊച്ചി: കടവന്ത്ര ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 9, 10 തീയതികളിൽ പുലിയന്നൂർ തന്ത്രി പ്രശാന്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തും. രാവിലെ അഷ്ടദ്രവ്യഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ദുർഗാദേവിക്കും ഭദ്രകാളിക്കും 25 കലശം,ബ്രഹ്മകലശം, ഗണപതി, അമൃതകലശ ശാസ്താവ്, ബ്രഹ്മരക്ഷസ്സ് മുർത്തികൾക്ക് ഒറ്റകലശം, തുടർന്ന് ശ്രീഭൂതബലി. വൈകിട്ട് 6 ന് നിറമാല ചുറ്റുവിളക്ക് വിശേഷാൽ ദീപാരാധന. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനം അനുവദിക്കും.