മൂവാറ്റുപുഴ: ബി.ജെ.പി സംസ്ഥാന കമ്മിറ്റിഅംഗവും എറണാകുളം ജില്ല മുൻ പ്രസിഡന്റും അടിയന്തരാവസ്ഥ പോരാളിയുമായിരുന്ന എൻ.കെ. മോഹൻദാസിന്റെ നിര്യാണത്തിൽ ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു. നിയോജകമണ്ഡലം ഓഫീസിൽ നടന്ന അനുസ്മരണ യോഗത്തിൽ ജില്ലാ ഉപാദ്ധ്യക്ഷൻ പി.പി. സജീവ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു . ജില്ലാ കമ്മിറ്റി അംഗം എ.എസ്. വിജുമോൻ അനുസ്മരണ പ്രഭാഷണം നടത്തി .നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.പി. തങ്കക്കുട്ടൻ, അരുൺ പി. മോഹൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ രാജൻ, ബിന്ദു സുരേഷ്, സിന്ധു മനോജ് ,സെക്രട്ടറി കെ.കെ. അനീഷ്‌കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. പ്രേംചന്ദ്, ഗോപാലകൃഷ്ണൻ മുനിസിപ്പൽ പ്രസിഡന്റ് രമേശ് പുളിക്കൽ എന്നിവർ സംസാരിച്ചു.