ചേരാനല്ലൂർ: കെ.സി.വൈ.എം സെന്റ് ജെയിംസ് യൂണിറ്റ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി 1500 നോട്ട് ബുക്കുകളാണ് നൽകിയത്. ഫാ.ഫെലിക്‌സ് ചുള്ളിക്കൽ, കെ.ജി.രാജേഷ്, ബെന്നി ഫ്രാൻസിസ് റെറ്റി, ബീന, ജോണി എന്നിവർ സംബന്ധിച്ചു.