11
മീറ്റിംഗിൽ

തൃക്കാക്കര: തൃക്കാക്കരയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.ടി തോമസ്.എം.എൽ.എയുടെ നേതൃത്വത്തിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെക്കണ്ട് ചർച്ച നടത്തി. കാക്കനാട് ഓലിമുകൾ പള്ളിക്ക് സമീപം റവന്യൂ വകുപ്പിന്റെ കൈയിലുള്ള 47 സെന്റ് സ്ഥലം നഗരസഭ പാട്ടത്തിനെടുത്ത് പദ്ധതി നടപ്പിക്കലാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. തൃക്കാക്കരയിൽ 20 ലക്ഷം സംഭരണ ശേഷിയുള്ള പുതിയ ടാങ്ക് നിർമ്മിക്കും. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോമി റെജി, കൗൺസിലർ ഷാജി വാഴക്കാല, വാട്ടർ അതോറിട്ടി ചീഫ് എൻജിനിയർ, ഇറിഗേഷൻ ചീഫ് എൻജിനിയർ ബിനു, വാട്ടർ റിസോഴ്‌സ്ഴ്‌സ് അണ്ടർ സെക്രട്ടറി സുരഭി.എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.