കൊച്ചി : പാചകവാതക വില വർദ്ധനവിനെതിരെ വർക്കേഴ്‌സ് കോ ഓർഡിനേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ എറണാകുളം കെ.എസ്. ആർ .ടി സി ബസ് സ്റ്റേഷനിൽ പ്രതിഷേധ ധർണ നടത്തി. എ .ഐ .ബി. ഇ. എ ജില്ലാ സെക്രട്ടറി പി. ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. ട്രാൻസ്‌പോർട് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി .വി. ചന്ദ്രബോസ്, ജില്ലാ സെക്രട്ടറി എ .വി .ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.