ആലുവ: പാലസ് റോഡിലെ പ്രധാന ശുദ്ധജല വിതരണക്കുഴലിൽ ചോർച്ച മാറ്റാനായി അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ഭാഗികമായി ജലവിതരണം മുടങ്ങും. ആലുവ നഗരസഭ, ചൂർണിക്കര പഞ്ചായത്ത്, കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം മേഖല എന്നിവിടങ്ങളെയാണ് കുടിവെള്ള വിതരണം ബാധിക്കുകയെന്ന് അസി. എക്‌സി. എൻജിനിയർ അറിയിച്ചു.