ഏലൂർ: വല്ലാർപാടം കണ്ടെയ്നർ റോഡിന് കുറുകെ നിർമ്മിച്ചിട്ടുള്ള കൽവെർട്ടറിന് വീതിയില്ലാത്തതിനാൽ മഞ്ഞുമ്മൽ പ്രദേശത്തെ 28, 27 വാർഡുകളിലുൾപ്പെടുന്ന സ്ഥലങ്ങൾ ചെറിയ മഴ പെയ്താൽ പോലും മുങ്ങുന്നതായ് പരാതി. കണ്ടെയ്നർ റോഡിനു തെക്കുനിന്ന് തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളം പെരിയാറിലേക്ക് സുഗമമായി ഒഴുകി പോകത്തക്ക വിധത്തിൽ കൽവെർട്ടർ പണിയണമെന്ന് സി.പി.ഐ ഏലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി. വിത്സൻ ദേശീയപാത അതോറിട്ടിയോട് ആവശ്യപ്പെട്ടു. ടി.വി. രവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി .പി .ഐ സംസ്ഥാന കമ്മിറ്റി അംഗം എം.ടി. നിക്സൺ, മണ്ഡലം സെക്രട്ടറി പി.കെ.സുരേഷ്, വി.എ. ഷെബീർ, പി.ജെ സെബാസ്റ്റ്യൻ, നഗരസഭാ ഉപാദ്ധ്യക്ഷ ലീലാ ബാബു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എം. ഷെനിൻ എന്നിവർ സംസാരിച്ചു.