dyfi
ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് കമ്മറ്റി ആലുവ മുഖ്യതപാൽ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് കമ്മറ്റി ആലുവ മുഖ്യ തപാൽ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. മനോജ് ജോയ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.യു. പ്രമേഷ്, മുഹമ്മദ് ഹിജാസ്, റിയാസ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.