ആലുവ: തരംതിരിച്ച് വ്യാപാരസ്ഥാപനങ്ങൾ മാത്രം അടിപ്പിക്കുന്ന വ്യാപാരദ്രോഹ നടപടി അവസാനിപ്പിക്കുക, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി അശോകപുരം യൂണിറ്റ് ഉപവാസം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ, വ്യാപാരി സംഘടന നേതാക്കൾ സംസാരിച്ചു.