laksha

കൊച്ചി: യു.ഡി.എഫ് എം.പിമാർക്കു പിന്നാലെ എൽ.ഡി.എഫ് എം.പിമാർക്കും ലക്ഷദ്വീപിൽ സന്ദർശനാനുമതി നിഷേധിച്ച് കളക്ട‌‌ർ എസ്.അസ്കർ അലി ഉത്തരവിറക്കി. എ.എം.ആരിഫ്, ഡോ.ശിവദാസൻ, എളമരം കരീം, ബിനോയ് വിശ്വം, എം.വി.ശ്രേയാംസ്‌കുമാ‌ർ, കെ.സോമപ്രസാദ്, തോമസ് ചാഴികാടൻ, ജോൺ ബ്രിട്ടാസ് എന്നിവരാണ് യാത്രാനുമതി തേടിയത്. ഇവരുടെ സന്ദർശനത്തിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ദ്വീപിലെ സാധാരണക്കാരായ ജനങ്ങളെ ഇതു ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു.