fa
അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങൾക്ക് സഹൃദയ നൽകുന്ന പോഷകാഹാര കിറ്റുകളുടെ വിതരണോദ്‌ഘാടനം വാഴക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണൻ നിർവഹിക്കുന്നു. അനന്തു ഷാജി, ഷാനോ ജോസ്, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഡോ.സിസ്റ്റർ ആൻജോ, എന്നിവർ സമീപം.

കുറുപ്പംപടി : എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന സുധാർ പദ്ധതിയുടെ ഭാഗമായി ഈ കുടുംബങ്ങളിലെ അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് പോഷകാഹാരവിതരണം നടത്തി. മാവിൻചുവട് അങ്കണവാടിയിൽ വാഴക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗോപാലകൃഷ്ണൻ വിതരണോദ്‌ഘാടനം നിർവഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. സിസ്റ്റർ ആൻജോ, സഹൃദയ സുധാർ പദ്ധതി കോ ഓർഡിനേറ്റർ അനന്തു ഷാജി, ഷാനോ ജോസ്, മാർട്ടിൻ വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.