അങ്കമാലി: റോട്ടറി ക്ലബ് അങ്കമാലി ഗ്രേറ്റിന്റെ നേതൃത്വത്തിൽ കർഷർക്കായി ബോധവത്കരണ സെമിനാറും പ്രതിരോധമരുന്ന് വിതരണവും നടത്തി.ശിവജിപുരം കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ റോട്ടറിക്ലബ് അസിസ്റ്റന്റ് ഗവർണർ വി.എൻ. ജൂബി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബിന്റോ പോൾ മഞ്ഞളി, സെക്രട്ടറി ബെഞ്ചി പാലാട്ടി, രഞ്ജിത്ത്കുമാർ, സതീഷ് പോൾ എന്നിവർ പങ്കെടുത്തു.