അങ്കമാലി : വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിലുള്ള സമരത്തിന്റെ ഭാഗമായി അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിക്ഷേധധർണ നടത്തി. പ്രസിഡന്റ് എൻ.വി. പോളച്ചൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡാന്റി ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സനോജ് സ്റ്റീഫൻ,തോമസ് കുര്യാക്കോസ്,പി.ഒ. ആന്റു, സി.ഡി. ചെറിയാൻ, എം.ഒ.മാർട്ടിൻ, എൽസി പോൾ, കെ.ഒ. ബാസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.