അങ്കമാലി:ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ചിട്ടുള്ള വീട്ടുമുറ്റത്ത് പുസ്തകം പദ്ധതിയുടെ ഭാഗമായി പാലിശേരി എസ്എൻ.ഡി.വി ലൈബ്രറി പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു. ഉദ്ഘാടനം ടി.പി. വേലായുധൻ പാർവതി ബിജീഷിന് പുസ്തകങ്ങൾ നൽകി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി, സെക്രട്ടറി ടി.എസ്. മിഥുൻ ,കെ.എ. രമേഷ്, എം.എസ്. ബിജീഷ്,എം.എ. സജീവ് എന്നിവർ നേതൃത്വം നൽകി.