ആലുവ: കെ.എസ്.ആർ.ടി.സിയിലെ അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്‌ളോയീസ് സംഘ് (ബി.എം.എസ്) ആലുവയിൽ ജീവനക്കാരുടെ ഒപ്പ് ശേഖരിച്ച് ആലുവ ഡിപ്പോ ഇൻചാർജിന് കൈമാറി. സി.എം.ഡി നൽകുന്നതിനാണ് ഭീമഹർജി. ബി.എം.എസ് ആലുവ മേഖലാ പ്രസിഡന്റ് സന്തോഷ് പൈ, ജില്ലാ വൈസ് പ്രസിഡന്റ് പി.വി. സതീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജയകൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് കെ.സി. സോജൻ, സെക്രട്ടറി പി.ആർ. സ്മിതോഷ് എന്നിവർ സംസാരിച്ചു.