cp-thariyan
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത കൂട്ടായ്മ സംഘടിപ്പിച്ച ഉപവാസ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖല പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ലോക്ക് ഡൗണിനെത്തുടർന്ന് വ്യാപാരമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ വ്യാപാരമേഖലയ്ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാകൂട്ടായ്മ ആവശ്യപ്പെട്ടു. വനിതകളുടെ നേതൃത്വത്തിൽ വട്ടപ്പറമ്പിൽ സംഘടിപ്പിച്ച ഉപവാസസമരം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമ്പാശേരി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. വനിതാവിംഗ് മേഖലാ പ്രസിഡന്റ് ഷൈബി ബെന്നി അദ്ധ്യക്ഷയായിരുന്നു. മേഖലാ ജനറൽ സെക്രട്ടറി കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ആനി റപ്പായി, സുനിത ജോണി, പി.കെ. എസ്‌തോസ്, കെ.ജെ. ഫ്രാൻസിസ്, എം.വി. ബൈജു, എം.വി. പോളി എന്നിവർ പ്രസംഗിച്ചു. നെടുമ്പാശേരി മേഖലയിൽ 100 കേന്ദ്രങ്ങളിൽ സമരംനടത്തി.