അങ്കമാലി: ഡി.വൈ.എഫ്‌.ഐ നേതൃത്വത്തിൽ മഞ്ഞപ്രയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആനപ്പാറ,കരമല ഭാഗത്തായി ഇരുന്നൂറ് വിദ്യാർത്ഥികൾക്കാണ് നൽകിയത്. പഠനോപകരണങ്ങളടങ്ങിയ പുസ്തകവണ്ടി ബ്ലോക്ക് സെക്രട്ടറി അഡ്വ.ബിബിൻ വർഗ്ഗീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മേഖലാ ട്രഷറർ സിജോ ജോസഫ് അദ്ധ്യക്ഷനായി.മേഖലാ സെക്രട്ടറി എൽദോ ബേബി, ജെറിൻ ഫ്രാൻസിസ്, സനു പോൾ, ജെറിൽ പോൾ എന്നിവർ നേതൃത്വം നൽകി.