അങ്കമാലി: പെട്രോൾ,സീസൽ, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൻ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ സി.പി.എം ഏരിയ സെക്രട്ടറി കെ. കെ. ഷിബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അഡ്വ. ബിബിൻവർഗീസ്, രാഹുൽ രാമചന്ദ്രൻ, സച്ചിൻ കുര്യാക്കോസ്, എൽദോ ബേബി, ഇ.കെ. അനൂപ് എന്നിവർ നേതൃത്വം നൽകി.