ആലുവ: തോട്ടുമുഖം ശ്രീനാരായണഗിരി ലൈബ്രറിയിൽ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ ഭാഗമായി ഐഷ ഗോപാലകൃഷ്ണൻ അനുസ്മരണസന്ധ്യ സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജസ്റ്റിസ് കെ. സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീനാരായണഗിരി അന്തേവാസി ലക്ഷ്മി വരച്ച ഐഷ ഗോപാലകൃഷ്ണന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി, ചിഞ്ചു സുരേന്ദ്രൻ, അർച്ചന ഷാജി, വി.എസ്. ആര്യമോൾ എന്നിവർ സംസാരിച്ചു.