g
വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസസമരം ജില്ലാ വൈസ് പ്രസിഡന്റ്‌ പി. എ. കബീർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 1000കേന്ദ്രങ്ങളിൽ ഉപവാസസമരം നടത്തി. പേഴയ്ക്കാപ്പിള്ളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പായിപ്ര കവലയിൽ നടന്ന ഉപവാസസമരം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.എ. കബീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് എം.എ. നാസർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.സി. മത്തായി , യൂത്ത് വിംഗ് പ്രസിഡന്റ് അനസ് കൊച്ചുണ്ണി, ട്രഷറർ ഷമ്പാമ്പ് വലിയപറമ്പിൽ, വനിതാവിംഗ് പ്രസിഡന്റ് സുലൈഖ അലിയാർ, സെക്രട്ടറി മിനി ജയൻ, സോഫിയ ബീവി, നവാസ് അലവി, കെ.ഇ. ഷാജി, രാകേശ്കുമാർ, ജോബി ജോസഫ്, പി.എൻ.മുഹമ്മദ്കുഞ്ഞ്, അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.

മുളവൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നിരിക്കപ്പറമ്പിൽ നടന്ന ഉപവാസ സമരം ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.എ. കബീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. റോയി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. മൈതീൻ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ കെ.എ. രാജൻ, ഭാരവാഹികളായ ഡോ. വിജയലക്ഷ്മി, അജിംസ്, സൈനുദ്ദീൻ, എം.പി.എം കുഞ്ഞുമോൻ, മുഹമ്മദ് മുറിക്കല്ലിൽ, അഷറഫ് കൂവക്കാടൻ, സാദിക് ലൈഫ് കെയർ, ഷിഹാബ് പെരുമാലിൽ എന്നിവർ പങ്കെടുത്തു.