അങ്കമാലി: ഗ്രേസ് മാർക്ക് ഇല്ലാതാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രതിഷേധധർണ നടത്തി. അങ്കമാലി ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടന്ന സമരം കൗൺസിലർ കെ.പി. ജോവർ ഗ്രേസ് മാർക്ക് പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് കത്തിച്ച് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അലക്‌സ് ആന്റു അദ്ധ്യക്ഷത വഹിച്ചു. ഗ്രിറ്റോടോമി, റെനിൽ ബാബു എലിസബത്ത് സാനു, ജോസ് പൗലോസ്, ആന്റണി പൗലോസ് ആൽവിൻ കെ.വിത്സൺ, ഡോൺ തുടങ്ങിയവർ പങ്കെടുത്തു.