മൂവാറ്റുപുഴ: തൃക്കളത്തൂർ ഗവൺമെന്റ് എൽ.പി.ബി.സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി.എ.സലീം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എൽജി റോയി, പി.എം.സെയ്തുകുഞ്ഞ്, ആസിഫ് ആലയ്ക്കൽ, ഗീവർഗീസ്, കെ.എം.ഹസൻ, അദ്ധ്യാപകരായ എൻ.എം.ഐഷ, ബീന.കെ.മാത്യു, ജമീല, ജിഷ, ഭാഗ്യലക്ഷ്മി, തുടങ്ങിയവർ സംസാരിച്ചു . സോമിൽ ഓണേഴ്‌സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ യൂണിറ്റ് നൽകിയ രണ്ട് മൊബൈൽ ഫോണുകളും പൂർവ വിദ്യാർത്ഥിയായ ഗീവർഗീസ് നൽകിയ ഫോണുമാണ് ഓൺലൈൻ പഠനത്തിന് വിതരണം ചെയ്തത്.