കൊച്ചി: അശാസ്ത്രീയമായ ലോക് ഡൗൺ നിയന്ത്രണങ്ങൾക്ക് എതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തിയ ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിിൽ ഇന്നലെ പ്രതിഷേധിച്ചു. വൈസ് പ്രസിഡന്റ് ടി.എച്ച്. നാസർ, കെ.എം.മുഹമ്മദ് സഗീർ, സി.ജെ.ജോർജ്ജ്, ടാക്‌സേഷൻ സെക്രട്ടറി ടി.ഇ.ആസാദ്, സെക്രട്ടറി സോളമൻ ചെറുവത്തൂർ എന്നിവർ സംസാരിച്ചു.