കാലടി: ലൈബ്രറി കൗൺസിൽ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു കൊടുക്കൽ പദ്ധതിക്ക് കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ തുടക്കമായി. ഡോ. സുരേഷ് മൂക്കന്നൂർ ഏഴാംക്ലാസ് വിദ്യാത്ഥിനി നിവേദിത ലാൽജിക്ക് പുസ്തകങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ബി. സാബു അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.വി. ജയപ്രകാശ്, പി.ഐ. നാദിർഷ, പഞ്ചായത്ത് ലൈബ്രേറിയൻ രാധാ മുരളീധരൻ, അക്ഷരസേന കൺവീനർ ആരോമലുണ്ണി, എം.എ. വേലായുധൻ, എം.ടി. സാബു, എം.എ. നാരായണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കാലടി എസ്. മുരളീധരൻ നേതൃത്വം നൽകി.