കൊച്ചി: പോണേക്കര വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അർഹരായ നിർദ്ധനർക്ക് 2500 രൂപ വീതം സാമ്പത്തിക സഹായം നൽകി. പ്രസിഡന്റ് പി.എൽ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പയസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ദീപാ വർമ്മ സാമ്പത്തിക സഹായ വിതരണം നടത്തി. പി .എസ്.ഗോപാലകൃഷ്ണൻ, എം.വി.ജോർജ് എന്നിവർ സംസാരിച്ചു.