പട്ടിമറ്റം: കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ കെ.കെ. ഉണ്ണിമോളെ കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയനു വേണ്ടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ആദരിച്ചു. കെ.എൻ.സുകുമാരൻ, അഭിജിത്ത് ഉണ്ണികൃഷ്ണൻ, കെ.ബി.അനിൽ, കെ.കെ.അനിൽ, കെ.ടി. ബിനോയ്, കെ.കെ.അനീഷ്, എം.പി.സുരേന്ദ്രൻ, ലളിതാ ശശിധരൻ, സുജാത ഹരിദാസ് എന്നിവർ സംസാരിച്ചു.