മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പൽ പ്രദേശത്തെ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കണമെന്ന് നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ പി.പി എൽദോസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജിനു മടേക്കലും അമൽ ബാബുവും ചേർന്ന് അവതരിപ്പിച്ച പ്രമേയം കൗൺസിൽ യോഗം അംഗീകരിച്ചു. കൊച്ചി നഗര മാതൃകയിൽ മൂവാറ്റുപുഴയിലും പദ്ധതി നടപ്പാക്കണമെന്ന് പ്രമേയം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.വിറകടുപ്പുകൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് പാചക വാതകത്തിന്റെ ആവശ്യം വർദ്ധിച്ചു വരികയാണ്. പല പ്രധാന നഗരങ്ങളിലും ഇതിനകം പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. കൊച്ചിയുടെ ഉപഗ്രഹ നഗരമെന്ന നിലയിൽ മൂവാറ്റുപുഴക്ക് പ്രത്യക പരിഗണന നൽകണമെന്ന്കൗ ൺസിലർ ജിനു മടേക്കൽ കലക്ടറോട്അഭ്യർത്ഥിച്ചു.