ആലുവ: ഫാ. സ്റ്റാൻ സ്വാമിയുടെ വേർപാട് വേദനാജനകമാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, ബിജി മണ്ഡപം, എൻ.എൻ. ഷാജി, അയൂബ് മേലേടത്ത്, സെക്രട്ടറിമാരായ ജാൻസി ജോർജ്, അനീഷ് ഇരട്ടയാനി എന്നിവരും അനുശോചിച്ചു.

ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിന് ഉത്തരവാദി എൻ.ഐ.എയും കേന്ദ്ര സർക്കാരുമാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കൽ ആരോപിച്ചു.