caters
ഓൾ കേരള കേ​റ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോലഞ്ചേരി ബീവറേജസ് ഷോപ്പിന് മുന്നിൽ സംഘടിപ്പിച്ച നിൽപ് സമരം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ഓൾ കേരള കേ​റ്റേഴ്‌സ് അസോസിയേഷൻ കോലഞ്ചേരി പുത്തൻകുരിശ് മേഖലയുടെ ആഭിമുഖ്യത്തിൽ കോലഞ്ചേരി ബീവറേജസ് ഷോപ്പിന് മുന്നിൽ നിൽപ് സമരം സംഘടിപ്പിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.കെ. തങ്കപ്പൻ അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ ദാനിയേൽ, മേഖലാ സെക്രട്ടറി അജിൻ മാത്യു, ട്രഷറർ ജോഷി വർഗീസ് എന്നിവർ സംസാരിച്ചു.