കളമശേരി: ജനസംഘ സ്ഥാപക നേതാവായിരുന്ന ശ്യാം പ്രസാദ് മുഖർജിയുടെ ജന്മദിനം ബി.ജെ.പി. ഏലൂർ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബൂത്തുകളിൽ വൃക്ഷ തൈകൾ നട്ട് ആചരിച്ചു. കൗൺസിലർ ചന്ദ്രിക രാജൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് വി.വി. പ്രകാശൻ, കെ.ആർ.സജീഷ്, സനോജ്, എ.ജി.സജികുമാർ, മഹിളാ മോർച്ച പ്രവർത്തകരായ വത്സല ലക്ഷ്മണൻ, ലളിത രാജശേഖരൻ, മഞ്ജു രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.