കോതമംഗലം: ജനസംഘ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനം ബി.ജെ.പി മണ്ഡലം സമിതി വൃക്ഷത്തൈ നട്ട് ആഘോഷിച്ചു. ബൈപ്പാസ് റോഡിൽ മണ്ഡലം പ്രസിഡന്റ് മനോജ് പ്ലാവ് തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.പി.സജീവ് ചടങ്ങിൽ മുഖ്യ പ്രഭാഷണ നടത്തി: ഇ.ടി. നടരാജൻ,പി.വി.വിനോദ്, സജീവ് മലയിൻകീഴ്, രാമചന്ദ്രൻ നായർ,രാജു ആചര്യ എന്നിവർ പങ്കെടുത്തു.