കോലഞ്ചേരി: കുന്നത്തുനാട്ടിൽ യാക്കോബായസഭാ വൈദികരും നേതാക്കളും എൻ.സി.പിയിൽ ചേർന്നു. ഫാ. തോമസ് ചെമ്പോത്തുംകുടിയുടെയും സഭാ മാനേജിംഗ് കമ്മിറ്റി മുൻ മെമ്പറും അങ്കമാലി ഭദ്രാസന കൗൺസിൽ അംഗവും ഓഡിറ്ററുമായ റെജി സി. വർഗീസിന്റെയും നേതൃത്വത്തിൽ വൈദികരും നിരവധി സഭാ അംഗങ്ങളുമാണ് എൻ.സി.പിയിൽ ചേർന്നത്. ഇതിന് മുന്നോടിയായി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുമായി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ് അദ്ധ്യക്ഷനായി. ബി. ജയകുമാർ, റെജി ഇല്ലിക്കപ്പറമ്പിൽ സാൽവി കെ. ജോൺ തുടങ്ങിയവരും സംബന്ധിച്ചു.