k-v-ves
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മഞ്ഞുമ്മൽ യൂണിറ്റ് നടത്തിയ സമരം

കളമശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്ത ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മഞ്ഞുമ്മൽ യൂണിറ്റ് പ്രസിഡന്റ് ലിബി ദേവസിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. സെക്രട്ടറി ടി.കെ. പ്രസാദ് ,രാജീവ്, നാസർ, ജസ്സി തുടങ്ങിയവർ സംസാരിച്ചു. ഫാക്ട് കവലയിൽ നടന്ന സമരത്തിൽ ഏലൂർ ഗോപിനാഥ്, എം.എക്സ്.സിസോ തുടങ്ങിയവർ സംസാരിച്ചു. എല്ലാ വ്യപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.