ആലുവ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ വീട്ടുമുറ്റത്ത് പുസ്തകം പദ്ധതിയുടെ ഭാഗമായി എടയപ്പുറം എസ്.എൻ.ഡി.പി ലൈബ്രറിയിൽ പദ്ധതി പ്രസിഡന്റ് സി.കെ. ജയൻ ഉദ്ഘാടനം ചെയ്തു. ചെറുപിള്ളി വീട്ടിൽ മാധവ് ഉണ്ണി ആദ്യപുസ്തകം ഏറ്റുവാങ്ങി. സി.എസ്. അജിതൻ, സി.എസ്. സുധീഷ് എന്നിവർ പങ്കെടുത്തു.