bjp
ശ്യാമപ്രസാദ് മുഖർജി ജന്മദിനത്തിന്റെ ഭാഗമായി ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി കീഴ്മാട് മാതാ അമൃതാനന്ദമയി ഭജന ആശ്രമത്തിൽ വൃക്ഷത്തൈ നടുന്നു

ആലുവ: ശ്യാമപ്രസാദ് മുഖർജി ജന്മദിനാചരണത്തിന്റെ ഭാഗമായി ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി കീഴ്മാട് മാതാ അമൃതാനന്ദമയി ഭജന ആശ്രമത്തിൽ വൃക്ഷത്തൈ നട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആർ. രജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, ബേബി നമ്പേലി, ഹരിലാൽ, അഖിൽ സത്യൻ, എം.സി. അയ്യപ്പൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.