കാലടി: ആദിശങ്കര എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗവും കേരള സാങ്കേതിക സർവകലാശാലയും ചേർന്ന് അദ്ധ്യാപകർക്ക് പരിശീലന പരിപാടി ആരംഭിച്ചു. വൈദ്യുത വാഹനനിർമ്മാണ മേഖലയിലെ വിവിധ സാങ്കേതിക വിഷയങ്ങളിൽ വിദഗ്ദ്ധർ പരിശീലനം നൽകും. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി തിരുച്ചിറപ്പള്ളിയിലെ അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.പി. സെൽവൻ ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ.സി.പി. ജയശങ്കർ, പ്രിൻസിപ്പൽ ഡോ.വി. സുരേഷ്‌കുമാർ, ഇലക്ട്രിക്കൽ വിഭാഗം മേധാവി പ്രൊഫ.എസ്. ഗോമതി, ഡോ. ജിനോപോൾ എന്നിവർ സംസാരിച്ചു. വിവിധ എൻജിനിയറിംഗ് കോളേജുകളിൽ നിന്നായി നൂറോളം അദ്ധ്യാപകർ പങ്കെടുക്കുന്നു. 10ന് സമാപിക്കും.