കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു.റോഷ്നി എൽദോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ. മാത്യു, ജോസ്.എ.പോൾ, വൽസ വേലായുധൻ, മെമ്പർമാരായ പി. എസ്.സുനിത്ത്, അനാമിക ശിവൻ, ഡോളി ബാബു, രജിത ജയ്മോൻ ,ജോഷി തോമസ്,കൃഷി ഓഫീസർ ഹാജിറ പി.എച്ച്. , സോഫി രാജൻ. എന്നിവർ സംസാരിച്ചു.