ksu
വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നിഷേധിക്കാനുള്ള നീക്കത്തിനെതിരെ കെ.എസ്.യു ആലുവയിൽ ജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധധർണ

ആലുവ: അർഹരായ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നിഷേധിക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നീക്കത്തിനെതിരെ കെ.എസ്.യു ആലുവയിൽ ജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധധർണ നടത്തി. ഡി.സി.സി സെക്രട്ടറി പി.ബി. സുനീർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലം, അബ്ദുൾ വഹാബ്, സൽമാൻ മാനപ്പുറത്ത്, മുഹമ്മദ് നിസാം, അബ്ദുൾ വഹാബ് തുടങ്ങിയവർ പങ്കെടുത്തു.