ratheesh
ഇന്ധന വില വര്ധനവിനെതിരെ മുളന്തുരുത്തി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.ബി രതീഷ് ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മുളന്തുരുത്തി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.ബി രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ അദ്ധ്യക്ഷനായിരുന്നു. സി.പി.എം മുളന്തുരുത്തി ഏരിയാ സെക്രട്ടറി ടി. സി ഷിബു,സി.കെ റെജി, എ.പി സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.