കൊച്ചി: കൊവിഡ് രോഗ നിർണയത്തിനുള്ള ആർ.ടി-പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കി കുറച്ചതിനെതിരെ തിരുവനന്തപുരത്തെ ദേവി സ്‌കാൻസ് ഉൾപ്പെടെ പത്തു സ്വകാര്യ ലാബുകൾ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ബെഞ്ച് പിന്മാറി. ഹർജി അടുത്ത ദിവസം മറ്റൊരു സിംഗിൾബെഞ്ച് പരിഗണിക്കും.