r
ശിവകാമിയും പൂജയും തങ്ങളുടെ കുടുക്കയിൽ സമ്പാദ്യം രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയ്കുമാറിന് കൈമാറുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമ പഞ്ചായത്തിലെ മൊബൈൽ ചലഞ്ചിലേക്ക് കുടുക്കയിലെ സമ്പാദ്യം നൽകി കുട്ടികൾ മാതൃകയായി .ഒമ്പതാം വാർഡിലെ ചിത്രകാരനായ കീഴില്ലംപുളിയാമ്പിള്ളി വീട്ടിൽ ബിനുകുട്ടന്റെ മക്കളായ ശിവകാമിയുടെ കുടുക്കയിൽ ഉണ്ടായിരുന്ന 937 രൂപയും പൂജയുടെ കുടുക്കയിലെ 696 രൂപയുമാണ് മൊബൈൽ ചലഞ്ചിലേക്ക് സംഭാവന നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, സെക്രട്ടറി എൻ .രവികുമാർ,

വാർഡ് മെമ്പർ സുബിൻ.എൻ എസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ തുക ഏറ്റുവാങ്ങി. ബിനു കുട്ടൻ തിരുവനന്തപുരം ശ്രീചിത്ര ആർട്ട് ഗ്യാലറിയിലാണ് ജോലി ചെയ്യുന്നത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ കീഴില്ലത്തെ തറവാട്ടുവീട്ടിൽ താമസത്തിനായി എത്തിയതാണ്. തിരുവനന്തപുരം കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളാണ് ശിവകാമിയും അനുജത്തി പൂജയും.