മൂവാറ്റുപുഴ: സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന സ്ത്രീ പീഢനത്തിനെതിരെയും പോത്താനിക്കാട് പോക്‌സോ കേസ് പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ഷാൻ മുഹമ്മദിനെ സംരക്ഷിക്കുന്ന മാത്യു കുഴൽനാടൻ എം.എൽ.എ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് മഹിള സംഘം പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി തങ്കാ കുറുമ്പൻ അദ്ധ്യക്ഷത വഹിച്ചു. ജോളി പൊട്ടയ്ക്കൽ, വിൻസൻ ഇല്ലിക്കൽ, സീന ബോസ്, എൻ.എ.ബാബു, അനിത റെജി, എൻ.കെ.പുഷ്പ, വി.ഒ.കുറുമ്പൻ എന്നിവർ സംസാരിച്ചു.